X Close
X
+91-9846067672

ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ


Hojai:

ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിനുകളിലൊന്നായേക്കാവുന്ന ALFA-X -ന്റെ പരീക്ഷണയോട്ടം ജപ്പാനിലെ JR ഈസ്റ്റ് റെയില്‍വേ ആരംഭിച്ചു.വേഗതയുടെ കാര്യത്തിൽ ചൈനയിലെ ഫ്യൂക്സിങ് ട്രെയിന് ഇനി രണ്ടാം സ്ഥാനത്തേക്കു . ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ജപ്പാനിൽ പരീക്ഷണയോട്ടം നടത്തി. ആൽഫ-എക്സ് പതിപ്പാണ് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ഓടി പരീക്ഷണം വിജയകരമാക്കിയത്. ചൈനീസ് ട്രെയിനിന്‍റെ വേഗത 390 KMPH ആയിരുന്നു.മൂന്നു വർഷം മുമ്പ് തുടങ്ങിയ പ്രോജക്ടാണ് ജപ്പാൻ വിജയകരമായി പൂർത്തീകരിച്ചത്. പത്ത് കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിനാണ് പരീക്ഷണയോട്ടം നടത്തിയത്. സെണ്ടായിക്കും അവോമോറിക്കും ഇടയിലായിരുന്നു പരീക്ഷണയോട്ടം. അർദ്ധരാത്രിക്കുശേഷമാണ് ട്രെയിൻ ഓടിച്ചുനോക്കിയത്. ആഴ്ചയിൽ രണ്ടുതവണ പരീക്ഷണയോട്ടം തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.2020 ഒളിംപിക്സ് ലക്ഷ്യമിട്ട് ജപ്പാൻ അവതരിപ്പിച്ച മറ്റൊരു ബുള്ളറ്റ് ട്രെയിനായ ഷിൻകാൻസെൻ എൻ 700എസും പരീക്ഷണയോട്ടം തുടരുന്നുണ്ട്. ഈ ട്രെയിന് 300 കിലോമീറ്റർ വേഗതയിൽ ഓടാനാകുന്നുണ്ട്.നിലവില്‍ ക്ലാസ്സ് E956 എന്ന പേരിലാണ് ALFA-X ബുള്ളറ്റ് ട്രെയിന്‍ അറിയപ്പെടുന്നത് .(അഡ്വാന്‍സ്ഡ് ലാബ്‌സ് ഫോര്‍ ഫ്രണ്ട്‌ലൈന്‍ ആക്ടിവിറ്റി ഇന്‍ റെയില്‍ എക്‌സ്‌പെരിമെന്റേഷന്‍ എന്ന ട്രെയിനിന്റെ  മുന്‍ഭാഗം മാത്രം ഏകദേശം 22 മീറ്റര്‍ നീളമുള്ളതാണ്. ജപ്പാനിലെ വടക്ക് കിഴക്കന്‍ പ്രദേശമായ സെന്‍ഡായ് നഗരത്തില്‍ നിന്നും ഓമോറി നഗരത്തിലേക്കാണ് 250 മീറ്റര്‍ നീളമുള്ള ALFA-X ബുള്ളറ്റ് ട്രെയിന്‍ സെറ്റ് ഇന്ന് പരീക്ഷണയോട്ടം നടത്തിയത്. ഏകദേശം 280 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയില്‍ ട്രെയിന്‍ പിന്നിട്ടത്.ആഴ്ചയില്‍ രണ്ട് തവണ അര്‍ധ രാത്രിയിലായിരിക്കും ALFA-X -യുടെ പരീക്ഷണയോട്ടം JR ഈസ്റ്റ് റെയില്‍വേ നടത്തുക. ഏതാണ്ട് മൂന്ന് വര്‍ഷം വരെ ഈ പരീക്ഷണയോട്ടം തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. . 2030 -ലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തന സജ്ജമാവുക. ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചാല്‍ മണിക്കൂറില്‍ 360 കിലോമീറ്റര്‍ വേഗം വരെ ട്രെയിനിന് തൊടാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.ALFA-X -ന് സമാനമായ 400 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ചൈനയുടെ ഫ്യുക്‌സിങ് ട്രെയിനും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ട്രെയിനിപ്പോള്‍ സര്‍വീസ് നടത്തുന്നത്. അള്‍ട്ര ഫാസ്റ്റ് ബുള്ളറ്റ് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താനായി ഇലക്ട്രോ മാഗ്‌നെറ്റിക്ക് റെയില്‍ ബ്രേക്കുകളും റൂഫില്‍ എയ്‌റോഡൈനാമിക്ക് ബ്രേക്കുകളും JR ഈസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. ഇവ ഭൂകമ്പം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തുന്നതിന് സഹായകമാവും. എന്നിരുന്നാലും ലോകത്തിലെ വേഗമേറിയ ട്രെയിനെന്ന പദവി കൈയ്യടക്കാന്‍ ഇനിയും കടമ്പകള്‍ പിന്നിടേണ്ടതുണ്ട് ALFA-X ന്. മണിക്കൂറില്‍ 430 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഷാങ്ഹായ് മാഗ്‌ലെവ് ട്രെയിനാണിപ്പോള്‍ ഈ പദവിയ്ക്കുടമ.  എന്നാല്‍, പരീക്ഷണയോട്ടങ്ങളില്‍ ഷാങ്ഹായ് മാഗ്‌ലെവിനെക്കാളും വേഗത്തിലോടിയ ട്രെയിനുകള്‍ മുമ്പുണ്ടായിട്ടുണ്ട്. 2007 ഏപ്രില്‍ മൂന്നിന് ഫ്രഞ്ച് TGV ട്രെയിന്‍ 578 കിലോമീറ്റര്‍ വേഗത്തിലോടി റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്. 2015 ഏപ്രില്‍ 21 -ന് മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച L0 സീരീസ് മാഗ്‌നെറ്റിക്ക് ലെവിറ്റേഷന്‍ ഷിന്‍കാന്‍സെന്‍ ട്രെയിനാണ് ഇതില്‍ മുന്നില്‍.