X Close
X
+91-9846067672

ഫേഷ്യല്‍ റെക്കഗ്നിഷന്‍ ” സാന്‍ഫ്രാന്‍സിസ്‌ക്കോയിലും വിലക്ക്


Hojai:


ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് വിലക്കുമായി അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌ക്കോ. സാന്‍ഫ്രാന്‍സിക്കോ നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, നിയമനിര്‍വഹണ ഏജന്‍സി ഉള്‍പ്പടെയുള്ള പ്രാദേശിക ഏജന്‍സികള്‍ നിരീക്ഷണ സംവിധാനങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഭരണകര്‍ത്താക്കളുടെ തീരുമാനം.  പുതിയ നിരീക്ഷണ സാങ്കേതികവിദ്യകള്‍ വാങ്ങുമ്പോള്‍ പ്രാദേശിക ഭരണസമിതിയുടെ അനുമതി നിര്‍ബന്ധമായും നേടിയിരിക്കണം. അമേരിക്കയില്‍ ആദ്യമായാണ് ഒരു നഗരം ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ തീരുമാനം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും കുറ്റകൃത്യങ്ങള്‍ ചെറുക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്.എന്നാല്‍, ഇത്തരം സാങ്കേതികവിദ്യകള്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ പോലുള്ള സാങ്കേതികവിദ്യയ്ക്ക് പരിമിതികള്‍ ഏറെയുണ്ടെന്നും ഇവര്‍ പറുയുന്നു.ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍' ഉപയോഗിച്ച്‌ ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചതിന് ഫെയ്‌സ്ബുക്കിനെതിരെ നടപടി. കലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് നടപടി സ്വീകരിച്ചത് . ജഡ്ജി ജയിംസ് ഡൊണാറ്റോയാണ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന പരാതിയില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടിക്കു നിര്‍ദേശിച്ചത്. അപ്‌ലോഡ് ചെയ്ത ഫോട്ടോ ആരുടേതെന്ന് തിരിച്ചറിഞ്ഞ് അവരുടെ പേരും ചിത്രത്തിനൊപ്പം കാണിക്കാന്‍ സഹായിക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍ 2010ലാണു ഫെയ്‌സ്ബുക് നടപ്പിലാക്കിയത്. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യമ്ബോഴും, ഫോട്ടോയില്‍ വ്യക്തികളെ ടാഗ് ചെയ്യുമ്ബോഴും ആ വ്യക്തിയുടെ മുഖരൂപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍ പരിശോധിച്ചു ശേഖരിച്ചു വയ്ക്കും. പിന്നീട് അതേ വ്യക്തിയുടെ മുഖം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളില്‍ ഉണ്ടെങ്കില്‍ അതു തിരിച്ചറിഞ്ഞ് അവരുടെ പേരും ചിത്രത്തിനൊപ്പം കാണിക്കും. ഇതാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിലൂട ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം ഓഫ് ചെയ്തു വക്കാനുള്ള സംവിധാനവും ഫേസ്ബുക്ക് സൗകര്യപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആയ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നത് ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുമെന്നാണു പരാതിക്കാരുടെ വാദം.ഉപേഭാക്താക്കളിലേക്ക് പരസ്യങ്ങളും, മറ്റു വിവരങ്ങളും എത്തിക്കാന്‍ ഒട്ടേറെ വെബ്‌സൈറ്റുകളും ആപ്പുകളും ഫെയ്‌സ്ബുക്കിനെ ഒരു മാധ്യമമായി ഉപയോഗിക്കുന്നുണ്ട്. ഈ വെബ്‌സൈറ്റുകള്‍ ഫെയ്‌സ്ബുക്കിന്റെ ലൈക്ക്, ഷെയര്‍ ബട്ടണുകള്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതും പതിവാണ്. ഫെയ്‌സ്ബുക് വഴി മറ്റു വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും കയറുമ്ബോഴും ഫെയ്‌സ്ബുക് പരസ്യങ്ങള്‍ വഴിയുംമെല്ലാം വിവരശേഖരണം നടക്കുന്നുണ്ട്. ഇതു ഉപയോക്താക്കഴുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച പരസ്യങ്ങളും മറ്റു വിവരങ്ങളും അവരിലേക്ക് എത്തിക്കാനാണെന്ന് ഫെയ്സ്ബുക്ക് പ്രോഡക്‌ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡേവിഡ് ബാസെര്‍ പറഞ്ഞു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ അത്ര 'ശുദ്ധനല്ലെന്ന് കഴിഞ്ഞ വർഷം ' ഗൂഗിള്‍' പറഞ്ഞിരുന്നു .ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യക്ക് അതിന്റേതായ പരിമിതികളുണ്ടെന്നാണ് ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് ഡയറക്ടര്‍ ഡെയ്ന്‍ ഗ്രീന്‍. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ പൂര്‍ണമായും കുറ്റമറ്റതാണെന്ന് പറയാനാകില്ലെന്നാണ് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.  ആമസോണിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍ യുഎസ് കോണ്‍ഗ്രസിലെ 28 അംഗങ്ങളെ പോലീസ് തിരയുന്ന കുറ്റവാളികളായി തിരിച്ചറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡെയ്ന്‍ ഗ്രീനിന്റെ വാക്കുകള്‍.മുന്‍കൂട്ടി തയ്യാറാക്കിയ ചില നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഫേഷ്യല്‍ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്. അതിന് വൈവിധ്യങ്ങള്‍ക്കധിഷ്ടിതമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയില്ലെന്നുമാണ് ഗ്രീന്‍ പറയുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ കമ്പനികള്‍ ശ്രദ്ധിക്കണം. അതിന് അതിന്റേതായുള്ള പരിമിതികളുണ്ട്. ഈ സാങ്കേതിക വിദ്യയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.കമ്പനികളെല്ലാം ശരിയായ വഴിയേയാണ് പോവുന്നത്. എന്നാല്‍ ഇങ്ങനെയുള്ള സാങ്കേതിക വിദ്യ പ്രയോഗിക്കുമ്പോള്‍ അല്‍പ്പം കരുതലുണ്ടാവണമെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.