X Close
X
+91-9846067672

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിന് ഇറങ്ങുമ്പോള്‍


Hojai:


ഇന്ത്യയില്‍ വലിയ പ്രചാരമാണ് ജനുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന ഹാരിയര്‍ എസ്‌യുവിക്ക് ലഭിക്കുന്നത്. എന്നാൽ വിമർശകർ ചില പോരായ്മകളും  ചൂണ്ടികാട്ടുന്നുണ്ട് .പക്ഷെ ഓള്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളുടെ അഭാവമാണ് ഹാരിയറിന്റെ പോരായ്മായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.രാജ്യത്ത് ഓള്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കുറവാണ്. അതുകൊണ്ട് ഹാരിയര്‍ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിനെ പുറത്തിറക്കിയിട്ട് കാര്യമില്ലെന്ന് ടാറ്റ പറയുന്നു. ടൂ വീല്‍ ഡ്രൈവ് എസ്‌യുവിയാണെങ്കിലും ചെറിയ ഓഫ്‌റോഡ് സാഹസങ്ങള്‍ക്ക് ഹാരിയറിനെ കൂടെക്കൂട്ടാം.ഇതിനായി പ്രത്യേക ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ഭൂട്ടാന്‍ കയറിയ ഹാരിയര്‍, പുതിയ ടാറ്റ എസ്‌യുവിയുടെ ശേഷി വെളിപ്പെടുത്തും. പാറക്കെട്ടുകള്‍ നിറഞ്ഞ നദി മുറിച്ചുകടക്കുന്ന ഹാരിയറാണ് ദൃശ്യങ്ങളില്‍. വെള്ളത്തിന് ഒഴുക്കു കുറവാണെങ്കിലും തെന്നുന്ന പാറക്കല്ലുകള്‍ എസ്‌യുവിയുടെ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാക്കുന്നത് കാണാം.ഹാരിയറില്‍ മുന്‍ ടയറുകളിലേക്കാണ് കരുത്തെത്തുന്നത്. ഇക്കാരണത്താല്‍ മുന്‍ ടയറുകള്‍ക്ക് അപൂര്‍വമായി മാത്രമേ ഗ്രിപ്പ് നഷ്ടപ്പെടുന്നുള്ളൂ. ഇവിടെ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയെ നിര്‍ണായകമായി പിന്തുണയ്ക്കുന്നുണ്ട്.ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയുടെ സഹായത്താല്‍ ഗ്രിപ്പ് ലഭിക്കാത്ത ടയറുകള്‍ക്ക് പ്രത്യേകം ബ്രേക്കിങ് നല്‍കാന്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനത്തിന് കഴിയും. ഡിഫറന്‍ഷ്യല്‍ ലോക്കില്ലെങ്കിലും പ്രതലവുമായി ബന്ധമുള്ള ടയറിലേക്ക് മുഴുവന്‍ കരുത്തുമെത്തിക്കാന്‍ ഈ സംവിധാനത്തിന് സാധ്യമാണ്. ഇതേസമയം, ഫോര്‍ വീല്‍ ഡ്രൈവിനോളം മികവ് ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനത്തിനില്ല. ജാഗ്വര്‍ ലാന്‍ഡ് റോവുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ച OMEGA ARC പ്ലാറ്റ്‌ഫോമാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. ഡിസ്‌കവറി സ്‌പോര്‍ട് പുറത്തിറങ്ങുന്ന D8 അടിത്തറ OMEGA ARC -ന് ആധാരമാവുന്നു. നിലവില്‍ ടൂ വീല്‍ ഡ്രൈവ് മാത്രമാണെങ്കിലും വിപണിയില്‍ ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ ഹാരിയര്‍ ഫോര്‍ വീല്‍ ഡ്രൈവിനെ കൊണ്ടുവരുമെന്ന് ടാറ്റ പറഞ്ഞിട്ടുണ്ട്. ഫിയറ്റിന്റെ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ജീപ്പ് കോമ്പസിലും എഞ്ചിന്‍ ഇതുതന്നെ. എന്നാല്‍ ട്യൂണിങ് നില വ്യത്യസ്തമാണ്. 138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ഹാരിയറിന് കഴിയും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. വൈകാതെ ഹാരിയര്‍ ഓട്ടോമാറ്റിക് പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒട്ടനവധി സുരക്ഷാ ക്രമീകരണങ്ങള്‍ ഹാരിയറില്‍ കാണാം.ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആറു എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിങ്ങനെ നീളും ഹാരിയറില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്ന സുരക്ഷ.