കുലുക്കി സർബത്ത് എന്ന വൻമരം വീണു ഇനി ആര്.
ഫുള്‍ ജാര് സോഡ...പോരൊക്കെ ഗംഭീരം. എന്നാല്‍ ശരീരത്തിന് ഫുള്‍ ജാര് സോഡ എന്ത് പ്രയോജനമാണ് നല്‍കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
പ്രയോജനമൊന്നുമില്ലെങ്കിലും നമ്മുടെ ആമാശയത്തിന് ഇത് അത്ര നല്ലതല്ലെന്നതാണ് വസ്തുത. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി പതഞ്ഞുപൊങ്ങുന്ന ഫുള്‍ ജാര് സോഡയെക്കുറിച്ച് വിശദമാക്കുന്ന ഡോക്ടറുടെ കുറിപ്പ് വൈറലാകുകയാണ്. ഡോക്ടര്‍ ഷിംന അസീസാണ് ഫോസ്ബുക്ക് കുറിപ്പിലൂടെ ഫുള്‍ ജാര് സോഡയെക്കുറിച്ച് വിശദമാക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ് കലര്‍ത്തിയ ഫുള്‍ ജാര് സോഡയിലെ അമിതമായ എരിവും മറ്റും ശരീരത്തിന് ഹാനികരമാണ്. മാത്രമല്ല വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍ പറയുന്നു.
ഏത് സോഷ്യൽ മീഡിയ ആപ്പ് തുറന്നാലും ഫുൾജാർ സോഡ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെ സർവ്വം പതപതാന്ന് ഒഴുകണം. കണ്ടിട്ട് പേട്യാകുന്നത് പോരാഞ്ഞിട്ട് ചേരുവകൾ എന്താന്ന് കേട്ടിട്ടും പേട്യാവ്ണുണ്ട്. പാവം ആമാശയം !സോഡ എന്ന് പറയുന്ന കാർബൺ ഡയോക്സൈഡ് വാതകം കലക്കിയ വെള്ളം അഥവാ കാർബോണിക് ആസിഡ് ആരോഗ്യത്തിന് നല്ലതാണോ?സ്ഥിരമായി കുടിച്ചാൽ വായിലെ പല്ല് മുതൽ സകല സിസ്റ്റംസിനും ഹാനികരമാകാവുന്ന സാധനമാണ് സോഡ, ദഹനം സുഗമമാക്കാൻ എന്നും ഗ്യാസ് കളയാൻ എന്നും പറഞ്ഞ് സോഡ കുടിക്കുമ്പോൾ തികട്ടി വരുന്നത് നിങ്ങളുടെ ദഹനവ്യൂഹത്തിലെ ഗ്യാസാവണമെന്ന് പോലുമില്ല. സോഡയിൽ നിറചിരികുന ഗ്യാസ് ആവാം.'ഹേം' എന്ന് ഒട്ടകത്തെ അനുസ്മരിപ്പിക്കുന്ന സൗണ്ടുണ്ടാക്കുമ്പോ വെറുതേ ഒരു മന:സുഖം, അല്ലാതെന്ത് ! എന്നാലും നിങ്ങൾക്ക് അൺസഹിക്കബിൾ സോഡാഭ്രമം വരുന്നുണ്ടേൽ ഫിൽറ്ററിൽ നിന്നെടുത്ത വെള്ളത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ സോഡ മേക്കറിൽ ഡിഷ്ക്യൂന്ന് പറഞ്ഞ് സോഡയുണ്ടാക്കിയോ വിശ്വസിക്കാവുന്നിടത്ത് നിന്ന് വാങ്ങിയോ എപ്പഴേലും കുടിച്ചാൽ സാരമില്ലാന്ന് കരുതാം.
ഇങ്ങള് കഥാപ്രസംഗം നടത്തി ബേജാറാക്കാണ്ട് ഫുൾജാറിന്റെ കഥ പറയീ എന്നാണോ എന്നാൽ കേട്ടോളു....
പകൽ നോമ്പെടുത്ത് വൈകുന്നേരം മേൽ പറഞ്ഞ സോഡയും എക്സ്ട്രീം എരിവുള്ള, കുടിച്ചാൽ സ്വർഗോം നരകോം പാതാളോം കടലിന്റടിത്തട്ടും ഒന്നിച്ച് കാണിക്കുന്ന കാന്താരി മുളകും ഇഞ്ചിയും പുതിനയും നാരങ്ങനീരും കസ്കസും ഒന്നിച്ച് ചേർത്ത ഫുൾജാർ എങ്ങനെ നോക്കിയാലും അനാരോഗ്യകരമാണ്. നോമ്പെടുത്തിട്ടില്ലെങ്കിൽ പോലും വയറ്റിൽ സുനാമിയുണ്ടാക്കുന്ന ഈ വസ്തു കുടിക്കുന്ന ത്രില്ലിനപ്പുറം വേറെ ഒന്നും തരുന്നില്ല.ഇനി ഇത് കുടിച്ചാൽ ഉണ്ടാകുന്ന് രോഗങ്ങളുടെ ലിസ്റ്റ് എടുകാം.... മഞ്ഞപിത്തം മുതൽ തുടങ്ങുകയാണ്... സോഡാ നിറച്ച വലിയ ഗ്ലാസ്സിലേക് വൈൻ ഗ്ലാസ് രൂപത്തിൽ ഉള്ള ഗ്ലാസ് ഇടുന്നു അപ്പോൾ സോഡാ പതഞ്ഞ പൊങ്ങുന്നു...... ഇത്തരം ഗ്ലാസ്സുകൾ ഏഹ്ട്ര വൃത്രയിൽ ആയിരിക്കും കഴുകുക എന്ന് ചിന്തിച്ചിട്ട വേണം കുടിക്കാൻ..... ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങൾ ഉണ്ടാക്കുന്ന നമ്മുടെ ബാക്റ്റീരിയയ്ക് കാന്താരിയുടെ എരുവ് ഒന്നും എൽകിയില്ല... അത് സുഗമമായി നമ്മുക് അസുഗം നൽകി പോകുന്നു.മൊത്തത്തിൽ ഇത് വളരെ അതികം ശരീരത്തിന് ദോഷം അന്ന് എന്നാണ് ഡോക്ടർ ത്തെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ഇനി ഫുൾജാർ സോഡ തന്നെ വേണോ? വൃത്തിയുടെ കാര്യത്തിൽ അത്ര വിശ്വാസമുള്ളിടത്ത് നിന്നോ യൂട്യൂബ് നോക്കി വീട്ടീന്നോ ഉണ്ടാക്കി വല്ലപ്പോഴും കുടിച്ചോളൂ. ഏതായാലും റോട്ടിൽ കിട്ടുന്ന ജാറ് കഴിവതും ഒഴിവാക്കുന്നത് ആണ് ആരോഗ്യത്തിന് നല്ലത്.